വയനാട് വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ട; തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

വയനാട്ടിലെ വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ട നടത്താന്‍ ഇറങ്ങിയ പ്രതി കീഴടങ്ങി. തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥനായ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസര്‍ സുനില്‍കുമാറിന് മുന്നില്‍ കീഴടങ്ങിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പത്തിന് അര്‍ദ്ധരാത്രിയിലാണ് ഷിജു ചീരാല്‍ പൂമുറ്റം വനത്തില്‍ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയത്. വനത്തില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പും പോലീസും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ്നാട് പോലീസിലാണെന്ന് കണ്ടെത്തി.

നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഷിജുവിനെ സസ്‌പെന്‍ഡ് ചെയിതിരുന്നു. സസ്‌പെന്‍ഷനിലായ ഷിജു പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന കോടതിയില്‍ ഹാജരാക്കും.

Latest Stories

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം; ഗുരുതരമായ സാഹചര്യമെന്ന് സിപിഎം പിബി

കര്‍ണാടകയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപെട്ടവര്‍ക്കായി തെരച്ചിൽ

12.41 കോടി പിടിച്ചെടുത്തു; 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു; കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചു; സാന്റിയാഗോ മാര്‍ട്ടിനെതിരെ ഇഡി

കേന്ദ്ര ഫണ്ട് ലഭിച്ചില്ല: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു; ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവ്