പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചെടുത്തതു പോലെ അടുത്ത തവണ കേരളം ഉറപ്പായും പിടിച്ചെടുക്കും; പ്രഖ്യാപനവുമായി ബി.ജെ.പി

രാജ്യത്ത് വോട്ടെണ്ണല്‍ പുരോഗമിക്കവെ കേവല ഭൂരിപക്ഷവും മറികടന്ന് ബിജെപിയുടെ തേരോട്ടം തുടരുകയാണ്. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടി ബഹുദൂരം പിന്നിലാണ് താനും. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചതു പോലെ അടുത്ത തവണ കേരളവും ബി.ജെ.പി പിടിച്ചടക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്. ദേശീയ വക്താവ് ജി വി എല്‍ നരസിംഹ റാവുവാണ് സംസ്ഥാനത്ത് അടുത്ത തവണ വിജയം നേടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ 20ല്‍ 19 സീറ്റും നേടി യുഡിഎഫ് മുന്നേറുകയാണ്. സിപിഎമ്മിന് ആലപ്പുഴയില്‍ മാത്രമെ ലീഡ് നിലനിര്‍ത്താനായുള്ളു. ബിജെപിക്ക് തൊട്ടടുത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം വോട്ടാക്കി മാറ്റാന്‍ കച്ചകെട്ടി ഇറങ്ങിയ ബിജെപിക്ക് അടിപതറുന്ന കാഴ്ചയാണ് ഇപ്പോള്‍.

അതേസമയം, പശ്ചിമ ബംഗാളിലും ത്രിപുരയിലും ബിജെപി ലീഡ് നിലനിര്‍ത്തി. പശ്ചിമ ബംഗാളില്‍ ബിജെപി 19 സീറ്റിലും ഒഡീഷയിലെ 21 സീറ്റില്‍ ഏഴ് സീറ്റിലും ബിജെപി ലീഡ് നേടിയിരുന്നു

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ