വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയി കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നല്‍കിയ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കി. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവിനായി 80 ലക്ഷം രൂപയാണ് ബിനോയ് നല്‍കിയത്. വ്യവസ്ഥകള്‍ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.
കുട്ടിയുടെ അച്ഛന്‍ ആരെന്ന കണ്ടെത്താന്‍ നടത്തിയ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത് വരും മുന്‍പെയാണ് കേസ് ഒത്ത് തീര്‍പ്പിലാവുന്നത്. കേസ് അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും നേരത്തെ തന്നെ സന്നദ്ധരായിരുന്നെങ്കിലും വ്യവസ്ഥകളിലുള്ള തര്‍ക്കമാണ് കാര്യങ്ങള്‍ ഇത്രകാലം നീട്ടിയത്.
80 ലക്ഷം രൂപ കുട്ടിയുടെ ചെലവിലേക്ക് നല്‍കിയെന്നാണ് കരാര്‍ വ്യവസ്ഥയായി രേഖയിലുള്ളത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് കരാറില്‍ ഒന്നും പറയുന്നുമില്ല.
വിവാഹ വാഗ്ദാനം നല്‍കി ബിനോയ് വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണു ഡാന്‍സ് ബാര്‍ നര്‍ത്തകി 2019ല്‍ പരാതി നല്‍കിയത്. കേസില്‍ ബിനോയിക്കെതിരെ സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പ്. ഡിഎന്‍എ ഫലം പുറത്തുവിടണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.