Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

സീരിയല്‍ താരം ഹരികുമാരന്‍ തമ്പി വിടവാങ്ങി

, 9:12 am

മലയാള ടെലിവിഷന്‍ സീരിയല്‍ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ഹരികുമാരന്‍ തമ്പി വിടവാങ്ങി.  56 വയസായിരുന്നു.  മരണം വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

സീരിയലിനു പുറമെ ചില സിനിമകളിലും ഹരികുമാരന്‍ തമ്പി വേഷമിട്ടുണ്ട്. ഹാസ്യ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിന് പ്രത്യേകമായ മികവ് പ്രകടിപ്പിച്ചിരുന്നു. കല്ല്യാണി കളവാണി എന്ന പരമ്പരയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement