ഹാരിസ് ആത്മഹത്യ ചെയ്യില്ല; വധഭീഷണി ഉണ്ടായിരുന്നു, ഷൈബിന് എതിരെ കുടുംബം

ഒറ്റമൂലി വൈദ്യന്‍ ഷെബാ ഷെരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സുഹൃത്തായ ഹാരിസിനെ ഷൈബിന്‍ കൊലപ്പെടുത്തിയതാണെന്നാണ് പുതിയ ആരോപണം. ഹാരിസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഹാരിസിന് വധഭീഷണി ഉണ്ടായിരുന്നു. പല തവണ ജീവന്‍ രക്ഷപ്പെട്ടതാണെന്നും മാതാവും സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.

2020 മാര്‍ച്ചിലാണ് മുക്കം സ്വദേശിയായ ഹാരിസിനെ അബുദാബിയിലെ ഫ്‌ലാറ്റില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതുവരെ പരാതിപ്പെടാതിരുന്നത് ഷൈബിനെ ഭയന്നിട്ടാണ്. പ്രതികരിച്ചാല്‍ തങ്ങളെ അപായപ്പെടുത്തുമോ എന്ന് ഭയന്നിരുന്നു. ഷൈബിന്റെ സ്വാധീനത്തെ കുറിച്ച് അറിയാമെന്നും അവര്‍ പറഞ്ഞു.  ഹാരിസ് ആത്മഹത്യ ചെയ്യില്ലെന്നാണ് നാട്ടുകാരും പറയുന്നത്.

അതേസമയം ഷൈബിന്‍ അഷ്‌റഫിന് 300 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് പൊലീസ് പറയുന്നു. ഈ സാമ്പത്തിക വളര്‍ച്ച പത്തു വര്‍ഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

ഷൈബിന്‍ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു .2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു.

മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. ഒന്നേ കാല്‍ വര്‍ഷത്തോളം തടവിലിട്ട് വൈദ്യനെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. 2020 ഒക്ടോബറില്‍ ഇയാളെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ എറിഞ്ഞു.സംഭവം കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പേഞ്ചരി സ്വദേശി ഷെബിന്‍ അഷ്റഫിന് യു എ ഇയിലുളള ദൂരൂഹ ബന്ധങ്ങളെക്കുറിച്ചും, ചുരുങ്ങിയ കാലം കൊണ്ട് 500 കോടിയലധികം രൂപ സമ്പാദിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്നുമാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ഹവാല ഇടപാടിലൂടെ പണം കൈമാറുന്ന ചില തീവ്രവാദി സംഘങ്ങളുമായി ഷെബിന്‍ അഷ്റഫിന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നു. രാജ്യാന്തര ഇടപാടുകള്‍ ഈ കേസില്‍ ഉള്‍പ്പെടുന്നതിനാലാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്.

പത്ത് വര്‍ഷം കൊണ്ട് 500 കോടിയില്‍ പരം രൂപയുടെ സാമ്പാദ്യം ഷെബിന്‍ അഷ്റഫിനുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അബുദാബിയില്‍ നടന്ന രണ്ട മലയാളികളുടെ കൊലപാതകങ്ങളില്‍ ഷെബിന്‍ അഷ്റഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടപ്പോഴാണ് അന്വേഷണം ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറ്റെടുത്തതും തീവ്രവാദ ഹവാല സംഘങ്ങളിലേക്ക്് അന്വേഷണം നീങ്ങിയതും. ഗള്‍ഫിലെ ദുരൂഹമായ പല കൊലപാതകങ്ങള്‍ക്ക് പിന്നിലും ഹവാല- തീവ്രവാദ- അധോലോക സംഘങ്ങളുടെ കൈകളുണ്ടെന്ന് നേരത്തെ തന്നെ വിവിധ അന്വേഷണങ്ങള്‍ നിന്ന് വ്യക്തമായിരുന്നു.

Latest Stories

MI VS LSG: 100 അല്ല 200 ശതമാനം ഉറപ്പാണ് ആ കാര്യം, ഹാർദിക്കും ജയവർധനയും കാണിച്ചത് വമ്പൻ മണ്ടത്തരം; തോൽവിക്ക് പിന്നാലെ കട്ടകലിപ്പിൽ ഹർഭജനും പിയുഷ് ചൗളയും

ദിവ്യ ഉണ്ണി ഇതുവരെ വിളിക്കാന്‍ പോലും തയാറായില്ല; അപകടത്തില്‍ ഖേദപ്രകടനം നടത്തിയില്ല; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സ്‌നേഹം; മന്ത്രി സജി ചെറിയാന് സംസ്‌കാരമില്ലെന്നും ഉമ തോമസ്

CSK VS DC: ഞെട്ടിക്കാൻ ഒരുങ്ങി ധോണിയും ചെന്നൈയും, ഇന്നത്തെ മത്സരത്തിൽ ആ മാറ്റം കാണാം; ആഘോഷമാക്കാൻ ആരാധകർ

MI VS LSG: ഈ ചെക്കൻ പാഠം പഠിച്ചില്ലേ, വീണ്ടും നോട്ടുബുക്ക് ആഘോഷവുമായി ദിഗ്‌വേഷ് രതി; ഇത്തവണ ഇരയായത് മുംബൈ യുവതാരം

വേനലവധിക്കാലത്ത് ക്ലാസ് വേണ്ട; കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബാലാവകാശ കമ്മീഷന്‍

ചെന്നൈയില്‍ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; നടപടി ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ പരിശോധനയ്ക്ക് പിന്നാലെ

MI VS LSG: ഇത് താൻടാ നായകൻ, ലക്നൗവിനെ ഒറ്റക്ക് പൂട്ടി ഹാർദിക്; എറിഞ്ഞത് തകർപ്പൻ സ്പെൽ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി

IPL 2025: പന്തിന്റെ സ്കോറും ബൂമറിന്റെ വിലയും രണ്ടിലും ഒരു മാറ്റവും ഇല്ല, എന്റെ പൊന്ന് വാവേ ഒന്ന് വെറുപ്പിക്കാതെ പണി നിർത്തു എന്ന് ആരാധകർ; ദുരന്തമായി ലക്നൗ നായകൻ

എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ