അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യം; ഇടുക്കിയില്‍ 13 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ തുടങ്ങി

അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍. ചിന്നക്കനാല്‍ പവര്‍ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുളള പ്രതിഷേധ പരിപാടികള്‍ നടക്കും.

മദപ്പാടുള്ളതിനാല്‍ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടര്‍ന്നാല്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാനുമാണ് കോടതി നിര്‍ദേശം. ദൗത്യ സംഘവും കുങ്കിയാനകളും ചിന്നക്കനാലില്‍ തുടരും. ആനയെ പിടികൂടി മാറ്റേണമെന്ന ആവശ്യം വിദഗ്ദ്ധ സമിതി വഴി കോടതിയെ ബോധ്യപ്പെടുത്താനാകും സര്‍ക്കാരിന്റെ ശ്രമം.

കൂടി കൊമ്പന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തില്‍ കഴിയുന്ന ശാന്തന്‍പാറ, ചിന്നക്കനാല്‍, പൂപ്പാറ മേഖലകളിലെ പ്രദേശവാസികള്‍ വലിയ പ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ദേവികുളം, മൂന്നാര്‍, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാല്‍, ഉടുമ്പന്‍ ചോല, തുടങ്ങി 13പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

അരിക്കൊമ്പന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ സമിതിയുടെ നടപടികള്‍ ഇന്ന് തുടങ്ങും. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ള രണ്ട് പേരെയുമാണ് ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോള്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് നിര്‍ദേശം.

Latest Stories

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം