സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതില്‍ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ പോയി പ്രവര്‍ത്തിച്ചിരുന്നെന്നും ശോഭാ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കേണ്ടത് അധ്യക്ഷനാണ്. സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ശോഭാ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന ആരോപണം ശോഭാ തള്ളി.
അതിനിടെ ശോഭാ ഡല്‍ഹിയില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. സ്വപ്ന സുരേഷ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സംബന്ധിച്ചായിരുന്നു ചര്‍ച്ച.