പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ, നിയമഭേദഗതിയുടെ സാധ്യത പരിശോധിക്കണമെന്ന് ഹൈക്കോടതി

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് തടവുശിക്ഷ നൽകണമെന്ന നിർദേശം മുന്നോട്ടുവെച്ച് ഹൈക്കോടതി. ഇതിനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇവരെ പിടികൂടാനുള്ള ചുമതല പൊലീസിന് നൽകാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം നിർദേശിച്ചത്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിരീക്ഷണ ചുമതല പൊലീസിനെ ഏൽപ്പിച്ച ശ്രീലങ്കൻ മാതൃക ചൂണ്ടിക്കാട്ടിയാണ് പോലീസിനും കൂടി ചുമതല നൽകാനാകുമോ എന്ന് കോടതി ചോദിച്ചത്.

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ ബൂത്തുകൾ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തദ്ദേശഭരണ സ്ഥാപനങ്ങൾ ഇതിന് പറ്റിയ സ്ഥലങ്ങൾ കണ്ടെത്തണമെന്നും കോടതി നിർദ്ദേശിച്ചു. ദേശിയപാത നിർമാണത്തിനായി മാലിന്യം ഉപയോഗിക്കുന്ന കാര്യത്തില്‍ ദേശിയപാത അതോറിറ്റി നിലപാട് അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിലും നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. നേരത്തെ ഹർജിയിൽ ദേശീയപാത അതോറിറ്റിയെ കക്ഷി ചേർത്തിരുന്നു. എന്‍എസ്എസ്, സ്റ്റുഡന്റസ് പോലീസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തി മാലിന്യം ഫലപ്രദമായി സംസ്കരിക്കുന്ന കാര്യത്തിൽ ബോധവത്കരണം നടത്തണമെന്ന നിർദേശവും കോടതി മുന്നോട്ടുവച്ചു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലാണെന്നും ഈ നിയമസഭ സമ്മേളനത്തിൽ പാസാക്കാനായില്ലെങ്കിൽ ഓർഡിനൻസ് വഴി ഭേദഗതി കൊണ്ടുവരുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ കോടതിയിൽ അറിയിച്ചു.

15 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ മാത്രമേ മാലിന്യം ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുള്ളൂ. ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരം സ്ഥലങ്ങളിൽ സിസിടിവി ക്യാമറ അടക്കം സ്ഥാപിക്കും. മാലിന്യം തള്ളുന്ന സ്ഥലങ്ങൾ ചെറിയ പാർക്കുകളാക്കി മാറ്റുക എന്ന നിർദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ വിശദീകരിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം