ക്യൂ നില്‍ക്കാതെ മദ്യം ആവശ്യപ്പെട്ടു, ബിവറേജസില്‍ വടിവാള്‍ വീശിയ ഗുണ്ട പിടിയില്‍

തൃശൂരില്‍ ബിവറേജസ് ഔട്ട്ലെറ്റില്‍ ക്യൂ നില്‍ക്കാതെ വടിവാള്‍ എടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയില്‍. അരിമ്പൂര്‍ സ്വദേശി പണിക്കെട്ടി വീട്ടില്‍ രാകേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ അന്തിക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലായിരുന്നു സംഭവം. നിരവധി പേര്‍ നില്‍ക്കെയാണ് ക്യൂ തെറ്റിച്ച് രണ്ട് പേര്‍ മദ്യം വാങ്ങാന്‍ എത്തിയത്. ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ വടിവാള്‍ എടുത്ത് വീശുകയായിരുന്നു.

ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ക്യൂ തെറ്റിച്ച് ബിവറേജസ് കൗണ്ടറിനു മുന്നിലെത്തിയ ആളോട് ജീവനക്കാര്‍ ക്യൂ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ മദ്യം ആവശ്യപ്പെട്ട് കയര്‍ക്കുകയും, സ്ഥാപനത്തിലെ ബില്ലിംഗ് മെഷീന്‍ തല്ലി തകര്‍ക്കുയും ചെയ്തു. ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ എടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

പ്രതിയെ സംഭവശേഷം അന്തിക്കാട് നിന്നുമാണ് പൊലീസ് പിടികൂടിയത്. ജില്ലയിലെ 3 കൊലപാതക കേസുകളില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാകേഷ്. ഈ അടുത്താണ് ഇയാള്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്