സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു തന്റെ മകനെന്ന് ആത്മഹത്യ ചെയ്ത അനുവിന്റെ പിതാവ്. സർക്കാർ ജോലി അനുവിന്റെ വലിയ ആഗ്രഹമായിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ കാക്കിയിട്ട് വരുമെന്ന് അവന്‍ പറഞ്ഞിരുന്നു. 77-ാം റാങ്കുണ്ടായിരുന്ന സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനപ്രയാസത്തില്‍ അനു ആഹാരം കഴിക്കുന്നതും സംസാരിക്കുന്നതും കുറവായിരുന്നെന്നും പിതാവ് പറഞ്ഞതായി റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും കമ്മീഷൻ ലിസ്റ്റ് റദ്ദാക്കിയ മോനോവിഷമത്തിലാണ് വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആത്മഹത്യ ചെയ്തത്.“കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദനപോലെ. എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ” എന്ന കുറിപ്പ് എഴുതിവച്ചിട്ടാണ് അനു ആത്മഹത്യ ചെയ്തത്.