കോഴിക്കോട് കക്കോടിയില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു

കോഴിക്കോട് കക്കോടി മോരിക്കരയില്‍ ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയും ഗാന്ധി സ്‌ക്വയറിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് നടന്ന ആക്രമണത്തില്‍ മഹാന്മാരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ തകര്‍ത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ടു പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ചേവായൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കവേയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍സിടി ബസും കൂട്ടിയിടിച്ചു: ഒരു മരണം

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍സിടി ബസും കൂട്ടിയിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്‍സിടി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി സലീന (38) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ സലീന റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Read more

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ മുമ്പില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് വന്ന് കെഎസ്ആര്‍ടിസി ബസിന്റെ ഒരുവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.