ആരോഗ്യ വകുപ്പ് നിയമന തട്ടിപ്പ് വിവാദം; ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

ആരോഗ്യ വകുപ്പ് നിയമന തട്ടിപ്പ് വിവാദത്തില്‍ നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. നിയമന തട്ടിപ്പ് ആരോപണം ഉന്നയിച്ചവര്‍ തന്നെ ഗൂഢാലോചന വെളിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ എല്ലാം തുറന്ന് പറയുമെന്നും മന്ത്രി വ്യകാതമാക്കി.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസ് മൊഴി മാറ്റി പറഞ്ഞിരുന്നു. അതേസമയം നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിന്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.

പരാതിക്കാരന്‍ ഹരിദാസിന്റെ മരുമകള്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒന്നും രണ്ടും പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പണം അയപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വാദം.കേസിലെ ഒന്നാം പ്രതി അഖില്‍ സജീവ്, മൂന്നാം പ്രതി റയീസ്, നാലാം പ്രതി ബാസിത് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ