മലപ്പുറത്ത് കൂടുതൽ പേർക്ക് H1 N1 രോഗസാധ്യതയെന്ന് ആരോഗ്യവകുപ്പ്; ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണം

മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ദ സഹായം തേടണമെന്ന് ആരോഗ‍്യവകുപ്പ് അധികൃതർ അറിയിച്ചു.

ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോ​ഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.