കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ് എഫ്ഐആർ. യുവതിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഭരതന്നൂരിലെ ഒരു കെട്ടിടത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നു പ്രതിയായ കുളത്തുപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാർ.
രണ്ടാംനിലയിലുള്ള വീട്ടിൽ മൂന്നാം തിയതി ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ യുവതിയെ പ്രതി വലതു പിടലിയിൽ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇരുകൈകളും പുറകിൽ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി. കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. വായിലെ തോർത്ത് മാറ്റിയ ശേഷം, ക്വാറന്റൈൻ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലാം തിയതി രാവിലെ 8.30 വരെ ലൈംഗികമായി പീഡിപ്പിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
പീഡനത്തെ തുടർന്ന് യുവതി വെള്ളനാട് പൊലീസിനു പരാതി നൽകി. യുവതിയുടെ സ്വദേശം കുളത്തൂപ്പുഴയാണ്. പിന്നീട് പാങ്ങോട് പൊലീസ് ഭരതന്നൂർ സ്വദേശിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിച്ചത്. അതേസമയം പ്രദീപ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.