അതിതീവ്രന്യൂനമര്‍ദം അടുത്ത ആറുമണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും; ജാഗ്രത നിര്‍ദേശം

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും നാളെ മുതല്‍ ചെവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത ആറുമണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് നാളെ ഉച്ചയ്ക്ക് ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും മഴ കനക്കുന്നത്.

മറ്റെന്നാള്‍ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റെന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ശബരിമലയിലെ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് സന്നിധാനത്തും പമ്ബയിലും നിലയ്ക്കലിലും ആകാശം പൊതുവേ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയ മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.

Latest Stories

ജനിച്ച രാജ്യത്തിന് വേണ്ടി കളിക്കാൻ ഭാഗ്യമില്ല, വെറൈറ്റിക്ക് വേണ്ടി കളിച്ചത് രണ്ട് ടീമിന് വേണ്ടി; അപൂർവ്വ റെക്കോഡ് നോക്കാം

ഈ വർഷത്തെ ഏറ്റവും മികച്ച ബോളിങ് ആക്രമണം ആ ടീമിന്റെ, അവന്മാരെ ജയിക്കാൻ എതിരാളികൾ വിയർക്കും: ആകാശ് ചോപ്ര

കോപ്പിറൈറ്റ് വിഷയത്തിൽ ട്വിസ്റ്റ്; ധനുഷിന്റെ വക്കീൽ നോട്ടീസിന് നയൻതാരയുടെ അഭിഭാഷകന്റെ മറുപടി

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.4% കൂപ്പുകുത്തി; നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താണനിരക്കില്‍

സിനിമയില്‍ അവസരം തേടുന്നവരെ വലയിലാക്കും, രതിചിത്രത്തില്‍ അഭിനയിപ്പിക്കും; രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും ഉള്‍പ്പെടെ 15 ഇടത്ത് റെയ്ഡ്

ഫ്രം കോഴിക്കോട് ടു കശ്മീർ; ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര

പിണങ്ങിപ്പോയതോ ഷിന്‍ഡേ?; മുഖ്യമന്ത്രി സ്ഥാനം ചൊല്ലി മഹായുതിയില്‍ അസ്വാരസ്യം; ചര്‍ച്ചയ്ക്ക് നില്‍ക്കാതെ നാട്ടിലേക്ക് തിരിച്ച് ഷിന്‍ഡേ; യോഗം അവസാന നിമിഷം മാറ്റി

40 വര്‍ഷ കരാര്‍ കാലയളവില്‍ 54750 കോടി  മൊത്ത വരുമാനമുണ്ടാക്കും; വിഴിഞ്ഞം തുറമുഖത്തുനിന്ന് 2034 മുതല്‍ വരുമാനം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

മാല പാര്‍വതിക്കെതിരെ ഡബ്ല്യൂസിസി; കേസില്‍ കക്ഷി ചേരും, ഹര്‍ജിയെ എതിര്‍ക്കും

ബെംഗളൂരുവിലെ അസം യുവതിയുടെ കൊലപാതകം; പ്രതി ആരവ് പിടിയിൽ