രണ്ട് ദിവസം അതിശക്ത മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൾ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൾ ഓറഞ്ച് അലർട്ടും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരിക്കും.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

24/10/2024 : പത്തനംതിട്ട, ഇടുക്കി
25/10/2024 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട്

24/10/2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം. തൃശൂർ, പാലക്കാട്, മലപ്പുറം.
25/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് .
26/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,
27/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

IPL 2025: വിജയത്തിന് പകരം പ്രകൃതിയെ സ്നേഹിച്ചവർ സിഎസ്കെ; താരങ്ങളുടെ തുഴച്ചിലിൽ ബിസിസിഐ നടാൻ പോകുന്നത് വമ്പൻ കാട്

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി