അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. പാലക്കാട്, ഇടുക്കി, കോഴിക്കോട്, വയനാട്, ആലപ്പുഴ ജില്ലകളിലാണ് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും കോളേജുകൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
വയനാട് ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. എംആർഎസ് സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.
അതേസമയം സംസ്ഥാനത്ത് മഴ തുടരുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് ജില്ലകളിൽ റിപ്പോർട്ട് ചെയ്തത്. നിരവധി വീടുകൾ പൂർണമായും ഭാഗീകമായും തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ആളുകൾ ഒഴുക്കിൽപ്പെട്ടു. പലയിടത്തും മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്തിന്ന് 6 മരണം രേഖപ്പെടുത്തി.