കേരളത്തില്‍ ഇന്നു വൈകിട്ട് മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്; സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് ഇന്നു വൈകുന്നേരത്തോടെ മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.

നാളെയും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

Latest Stories

വര്‍ക്കലയില്‍ 22 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍; രണ്ട് ഹോട്ടലുകള്‍ അടപ്പിച്ച് ആരോഗ്യവകുപ്പ്

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍ അധ്യക്ഷന്‍

സോഷ്യല്‍ മീഡിയയില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു; ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ചുവന്ന വിരലുകളും അഴുകിയ ശവത്തിന്റെ ദുർഗന്ധവും; എന്താണ് 'ചെകുത്താന്റെ വിരലുകൾ' ?

'കൂലി'യിൽ സ്പെഷ്യൽ കാമിയോ റോളിൽ ആമിർ ഖാനും; ഒന്നിക്കുന്നത് 30 വർഷങ്ങൾക്ക് ശേഷം!

കേരള സര്‍ക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം; ധനസഹായം നല്‍കുന്നില്ലെന്ന വാദം വ്യാജമാണെന്ന് ബാലാവകാശ കമ്മീഷന്‍

നവരാത്രി ദിനത്തിൽ എത്തിയ 'നവമി'; അമ്മത്തൊട്ടിലിൽ ഒരു ദിവസം പ്രായമുള്ള പുതിയ അതിഥി

ആദ്യത്തെ ക്രഷ് ആ ബോളിവുഡ് സൂപ്പർ താരം, വസ്ത്രം ധരിക്കാൻ ഒരുപാട് സമയം എടുക്കുന്നത് കരിഷ്മയുടെ ദേഷ്യം പിടിപ്പിക്കുന്ന ശീലം : കരീന കപൂർ

ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയ്ക്കായി ചെലവഴിച്ചത് 57 ലക്ഷം; കെവി തോമസിന്റെ വിമാന യാത്രയ്ക്ക് മാത്രം ഏഴ് ലക്ഷം

ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നത് ഒരു എക്‌സ്‌പ്ലോസീവ് 40 ബോള്‍ സെഞ്ച്വറി എന്ന ഘടകത്തിന്റെ ബലത്തില്‍ മാത്രമല്ല...