കേരളത്തില്‍ ഇന്നും നാളെയും അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച്, എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കാല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ യെലോ അലര്‍ട്ടാണ്.

ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരങ്ങളില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടില്‍ വ്യാപക മഴ ലഭിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നാണു ന്യൂനമര്‍ദം രൂപപ്പെട്ടത്.

Latest Stories

പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

നയന്‍താര മറുപടി പറയണം; ധനുഷിന്റെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്, നടപടി അതിജീവിതയുടെ ഹർജിയിൽ

തുണി അഴിച്ച് അഭിനയിക്കണം, സ്‌ക്രിപ്റ്റ് ഉണ്ട് എന്ന് പ്രൊഡക്ഷന്‍ കമ്പനി; മറുപടിയുമായി ഉര്‍ഫി ജാവേദ്

ജോ റൂട്ട് ഒന്നും അല്ല, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അവൻ: റിക്കി പോണ്ടിങ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തിനിടയില്‍ വലിയ മാറ്റത്തിന് പദ്ധതിയിട്ട് ഐസിസി

എങ്ങണ്ടിയൂരിലെ വിനായകന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്

ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായി അത് സംഭവിച്ചു!, ഗാബ ടെസ്റ്റില്‍നിന്ന് സൂപ്പര്‍താരത്തെ പുറത്താക്കാന്‍ ഓസീസ്

4,23,554 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; ആയിരം ഭൂരഹിതര്‍ക്ക് കൂടി ഭൂമി, മുന്‍ഗണന അതിദരിദ്രര്‍ക്ക്; ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു

അടുത്ത മത്സരത്തിൽ ബുംറക്ക് എതിരായ എന്റെ പ്ലാൻ ഇങ്ങനെ, അപ്പോൾ കാണാം കളി; മിച്ചൽ മാർഷ് പറയുന്നത് ഇങ്ങനെ