കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Latest Stories

'ക്യാമറകള്‍ എടുത്ത് ഈ നിമിഷം ഓഫീസില്‍ നിന്ന് ഇറങ്ങണം'; അല്‍ ജസീറ ചാനലില്‍ അതിക്രമിച്ച് കയറി ഇസ്രയേല്‍ സൈന്യം; വെസ്റ്റ് ബാങ്കിലെ ഓഫീസ് പൂട്ടിച്ചു

ദേവേന്ദ്രന് വേണ്ടി ആര്‍എസ്എസ്, മാറ്റത്തിന് ബിജെപി?

മഹാരാഷ്ട്ര പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ബിജെപി ചിന്തകള്‍!

അന്‍വറിനെ ലീഗിലേക്ക് സ്വാഗതം ചെയ്തിട്ടില്ല; സുവ്യക്തമായ വാചകത്തെ വളച്ചൊടിച്ചു; മാധ്യമ വാര്‍ത്തകള്‍ തള്ളി പിഎംഎ സലാം

'പീസ് ഓഫ് ***' എസ്പാൻയോളിനെതിരായ റയൽ മാഡ്രിഡിൻ്റെ വിജയത്തിനിടെ കാർഡ് കാണിച്ചതിന് റഫറിക്കെതിരെ രോഷാകുലനായി ജൂഡ് ബെല്ലിംഗ്ഹാം

തിരുവനന്തപുരം മെട്രോ ഇനിയും വൈകും; അലൈന്‍മെന്റില്‍ വീണ്ടും മാറ്റങ്ങള്‍; പ്രതിസന്ധിയുടെ കാരണങ്ങള്‍ ഇവ

റൊണാൾഡോയുടെ മൂന്ന് വിരലുകൾ ഉയർത്തിയുള്ള പുതിയ ഗോൾ ആഘോഷത്തിന്റെ പിന്നിലെ രഹസ്യമെന്ത്

വെടിയുതിര്‍ത്താല്‍ ഷെല്ലുകള്‍ കൊണ്ട് മറുപടി നല്‍കും; ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് അമിത്ഷാ

സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ 'കൊന്നു'; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

WTC 2023-25: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ ചിത്രം ഇങ്ങനെ