സംസ്ഥാനം അതീവ ജാഗ്രതയിൽ, വയനാടുൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് അതിശക്ത മഴ; നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും അറിയാം

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിൽ. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം- ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി.

മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറി പ്രവർത്തനങ്ങൾ നിർത്താനും കളക്ടർ ഉത്തരവിട്ടു. പൂനൂർ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ കളക്ടർ നിർദ്ദേശം നൽകി.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതോടൊപ്പം പടിഞ്ഞാറൻ -വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 2 -3 ദിവസം ശക്തമായി തുടരാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 01 വരെ അതിശക്തമായ മഴക്കും, ജൂലൈ 30 മുതൽ ആഗസ്റ്റ് 03 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Latest Stories

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍

ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ല; എം എം ലോറൻസിൻ്റെ മകളുടെ ഹർജി തള്ളി സുപ്രീംകോടതി

സഞ്ജുവിന് ടീമിൽ ഇടം കിട്ടാത്തത് ആ ഒറ്റ കാരണം കൊണ്ട്, പണി കിട്ടാൻ അത് കാരണം; ആ സെഞ്ച്വറി പാരയായോ?

ഡിഎംകെയോട് മത്സരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പേടി; ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്റ്റാലിന്റെ പാര്‍ട്ടി ഏകപക്ഷീയ വിജയത്തിനരികെ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ബിജെപിയും

സൈസ് പോരാ എന്ന വാക്കുകള്‍ വളച്ചൊടിച്ചു, അദ്ദേഹം ലോകത്തിലെ ഏറ്റവും സ്‌നേഹമുള്ള മനുഷ്യന്‍; അശ്ലീല പരാമര്‍ശം നടത്തിയ സംവിധായകനെ പിന്തുണച്ച് നടി

സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര