സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

കേരളത്തിന്റെ തീരപ്രദേശത്ത് ഉയര്‍ന്ന തീരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനവന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള തീരപ്രദേശത്താണ് മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി 11.30 വരെ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകളിലേക്കുള്ള യാത്ര വിലക്ക് തുടരും. തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

Latest Stories

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി