കേരള തീരത്ത് ന്യൂനമര്‍ദ പാത്തി; ഇന്നും കനത്ത മഴ തുടരും; മലബാറില്‍ അതിതീവ്ര മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി. കേരളാ തീരത്ത് ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക് തുടരുകയാണ്.

വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെ ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Latest Stories

ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായവും? നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തം

പനാമയിലൂടെയുള്ള ചരക്ക് കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഈടാക്കരുത്; വേണ്ടിവന്നാല്‍ പനാമ കനാല്‍ ഏറ്റെടുക്കു; മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

'ക്ലൗൺ കോഹ്‌ലി'; രാജാവ് എന്ന് പുകഴ്ത്തിയവരെ കൊണ്ട് കോമാളിയെന്ന് വിളിപ്പിച്ച കിംഗ് ബ്രില്യൻസ്

യമനിലെ വിമാനത്താവളത്തിൽ ബോംബിട്ട് ഇസ്രയേൽ; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, രണ്ട് മരണം

ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം, മൻമോഹൻ സിംഗ് തിരഞ്ഞെടുത്തത് മറ്റൊന്ന്; ഇന്ത്യക്ക് കിട്ടിയത് സമര്‍ത്ഥനായ ഒരു ബ്യൂറോക്രാറ്റിനെ

BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ

'വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു, മൻമോഹൻ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി; അനുശോചിച്ച് നരേന്ദ്ര മോ​​ദി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ