സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടര്‍ അറിയിച്ചു.

നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്നും കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അവധി പ്രഖ്യാപിച്ച ജില്ലകളെ കൂടാതെ മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ഉപജില്ലകളിലും കോളേജുകള്‍ക്ക് അവധി ബാധകമല്ല.

പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. അതേസമയം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നവോദയ വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Latest Stories

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

ഹൃദയം തകരുന്നു, നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടും; അനുശോചനമറിയിച്ച് സൂര്യ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൂബൻ അമോറിം

102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയിലെത്തിച്ച് ആര്‍ബിഐ; നീക്കം അതീവ രഹസ്യമായി അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെ