മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129 അടിയിലെത്തി. അണക്കെിന്റെ സെക്കന്‍ഡില്‍ 7000 ഘനയടി വീതം ജലം സംഭരണിയില്‍ ഒഴുകിയെത്തുന്നതായാണ് കണക്ക്. തമിഴ്നാട് പെന്‍ സ്റ്റോക്ക് വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് 1400 ഘനയടിയായി വര്‍ധിപ്പിച്ചത് 13നു ജലനിരപ്പ് കുത്തനെ ഉയര്‍ന്നതു നിയന്ത്രിക്കാനിടയാക്കി. 13ന് ഒറ്റ ദിവസം ജലനിരപ്പില്‍ നാല് അടിയുടെ വര്‍ധനയാണ് ഉണ്ടായത്. രണ്ടു ദിവസം മുമ്പ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 22,000 ഘനയടി വരെ വര്‍ധിച്ചിരുന്നു.
Read more
വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ടുദിവസം തുടര്‍ച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 6 മുതല്‍ വെള്ളിയാഴ്ച രാവിലെ 6 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 101 മില്ലിമീറ്റര്‍ മഴയും തേക്കടിയില്‍ 108.20 മില്ലിമീറ്റര്‍ മഴയും പെയ്തു. പിന്നീടുള്ള 24 മണിക്കൂറില്‍ മഴ യഥാക്രമം 54.20 മില്ലിമീറ്റര്‍ 100 മില്ലിമീറ്റര്‍ എന്ന നിലയിലേക്ക് കുറഞ്ഞു.