സംസ്ഥാനത്ത് നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് നടത്തിവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്നത്. സര്‍ക്കാരിന് ചില പരിമിതികളുണ്ടെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്ന് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ബസുടമകള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്ക് തുടരുകയായിരുന്നു.
ഗതാഗത വകുപ്പു മന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. എസ്എസ്എല്‍സി അടക്കമുള്ള പരീക്ഷകളുടെ പശ്ചാത്തലത്തില്‍ ബസ് സമരം ഏറെ ബുദ്ധിമുട്ടാണ് സംസ്ഥാനത്തുണ്ടാക്കിയത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ സംബന്ധിച്ചാണ് ബസുടമകളുടെ പരാതി. ഒപ്പം നികുതി നിരക്ക് കുറക്കണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നത്. ബസ് ചാര്‍ജ് വര്‍ദ്ധനവ് നേരത്തെ തന്നെ തത്വത്തില്‍ തീരുമാനമായിരുന്നു.
ബസ് സമരം നീട്ടിക്കൊണ്ട് പോകുന്നതില്‍ ഒരു വിഭാഗം ബസ് ഉടമകള്‍ക്കും വിയോജിപ്പുണ്ടായിരുന്നു. നാലാം ദിവസമാണ് സമരം ഒത്തുതീര്‍പ്പാകുന്നത്. ഞായറാഴ്ച ഉച്ചയോട് കൂടി ബസുകള്‍ നിരത്തിലിറങ്ങുമെന്നും ഉടമകള്‍ അറിയിച്ചു.