ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായവും? നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തം

കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസിൽ ലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം. കേസിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുഖ്യസൂത്രധാരൻ ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായം ലഭിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ കേസിൽ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ലിങ്കണ്‍ ബിശ്വാസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് മലയാളികളിൽ നിന്നും സഹായം ലഭിച്ചുവെന്ന് കണ്ടെത്തി. കേസിലെ പ്രധാന പ്രതി ലിങ്കണ്‍ ബിശ്വാസ് ആണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു.

തട്ടിപ്പ് നടത്തിയ പത്ത് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന 75 ലക്ഷം രൂപ മരവിപ്പിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു. മറ്റ് അക്കൗണ്ടിലെ പണം പിന്‍വലിച്ച് വിദേശത്ത് അയച്ചെന്നും പൊലീസ് കണ്ടെത്തി. കേസിൽ മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Latest Stories

അഞ്ച് ലക്ഷം ദിവസ വാടക നല്‍കുന്ന കാരവാന്‍ ബച്ചന്‍ സാറിന് വേണ്ടിയുണ്ട്, പക്ഷെ ഉപയോഗിക്കില്ല.. ഞാന്‍ നോക്കുക കോസ്റ്റ്യൂം മാറാന്‍ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്: ശോഭന

'സിപിഐഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു കൊലപാതകവും കേരളത്തിലുണ്ടായിട്ടില്ല': പെരിയ വിധിയിൽ പ്രതികരിച്ച് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരത്ത് ദുരൂഹ സാഹചര്യത്തില്‍ നവജാതശിശു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുപോലെ ഒരു സംഭവം ഇതാദ്യം, റെക്കോഡ് തൂക്കി നിതീഷ് കുമാർ റെഡ്ഢിയും വാഷിംഗ്‌ടൺ സുന്ദറും; ഞെട്ടലിൽ ആരാധകർ

BGT 2024: അവന്മാർ കളിക്കുന്നത് ഇന്ത്യൻ ജേഴ്സിയിൽ, പക്ഷെ കളിക്കുന്നത് ഓസ്‌ട്രേലിയക്ക് വേണ്ടി; താരങ്ങൾക്ക് നേരെ ട്രോള് മഴ

മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടി; സംസ്കാര ചടങ്ങ് നടക്കുമ്പോൾ പിണറായി താജ് ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ: വിഡി സതീശൻ

എടിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി

'ഇപിയുടെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന്'; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് പറയാനാകില്ല; സദാചാര പൊലീസ് കളിക്കരുത്; അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ കടുത്ത ഭാഷയില്‍ മദ്രാസ് ഹൈക്കോടതി

ടിവി പ്രശാന്തൻ്റെ പരാതി വ്യാജം? നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്