ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകളില്‍ വെട്ടിലായി പൊലീസ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശത്തിന്റെ എടുത്ത കേസുകളില്‍ ആരോപണമുയര്‍ത്തിയ നടിമാര്‍ ആരും മൊഴി നല്‍കാന്‍ തയാറായിട്ടില്ല. ഇതോടെ കേസുകളുമായി മുന്നോട്ട് പോകാനാകാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.
35 കേസുകളില്‍ 30 കേസുകളും ഇത്തരത്തില്‍ എഴുതിത്തള്ളേണ്ടിവരുമെന്നാണ് വിവരം. മൊഴി നല്‍കാന്‍ പരാതിക്കാര്‍ തയാറാകാത്തതോടെ കേസുകളില്‍ അന്വേഷണസാധ്യതയില്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും.
പൊലീസിന് മുന്‍പാകെ എത്തി മൊഴി നല്‍കാന്‍ സിനിമയില്‍ പ്രശ്നം നേരിട്ട സ്ത്രീകളോട് പൊലീസ് നോട്ടീസ് മുഖാന്തരം ആവശ്യപ്പെട്ടെങ്കിലും പലരും മൊഴി നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലള
പ്രത്യേക അന്വേഷണസംഘം നിലവില്‍ 80 കേസുകളാണ് എടുത്തത്. ഇതില്‍ ഹേമ കമ്മിറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 35 കേസുകളും കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേരിട്ട് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച പരാതികളില്‍ മറ്റു കേസുകളും റജിസ്റ്റര്‍ ചെയ്തിരുന്നു. കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തിയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നല്‍കാന്‍ തയാറല്ല. നിര്‍ബന്ധിച്ച് മൊഴിയെടുക്കരുതെന്നു ഹൈക്കോടതിയും അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
Read more
കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നത്. പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിരുന്നു.