കള്ളപ്പണക്കേസില്‍ ഇ.ഡി സംഘം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ വസതിയില്‍; സോറനെ പിന്തുണച്ച് രാജഭവന് മുന്നില്‍ 14 ഗോത്ര സംഘടനകളുടെ പ്രതിഷേധം

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംഘം. റാഞ്ചിയിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍.

ജനുവരി 16-നും 20-നും ഇടയില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി സോറന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അദേഹം ഹാജരാകാതെ നടക്കുകയായിരുന്നു. തുടര്‍ന്ന് 20-ന് തന്റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്താന്‍ അദ്ദേഹം അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടു.

വീടിന് മുന്നില്‍ പാര്‍ട്ടി മുന്നണിയുടെയും ഗോത്രവര്‍ഗ്ഗ നേതാക്കളുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. നടപടിക്കെതിരെ 14 ഗോത്ര സംഘടനകള്‍ രാജഭവന് മുന്നില്‍ പ്രതിഷേധം പ്രകടനം തുടരുകയാണ്.

ഝാര്‍ഖണ്ഡിലെ ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഐ.എ.എസ്. ഓഫീസറടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരെ കേസ് മാറിയത്. കഴിഞ്ഞവര്‍ഷം നവംബറില്‍ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു.

Latest Stories

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്