'ഹേ റാം എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോ ഇടിച്ചല്ല, ആര്‍.എസ്.എസുകാരന്‍ വെടിയുതിര്‍ത്താണ്, അതെങ്കിലും മറക്കാതിരുന്നു കൂടെ' കെ. സുധാകരനെതിരെ ആഞ്ഞടിച്ച് മുസ്‌ളിം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്

ആര്‍ എസ് എസ് ശാഖകള്‍ക്ക് ആളെ വിട്ടു സംരക്ഷണം നല്‍കിയിരുന്നുവെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വെളിപ്പെടുത്തലിന് ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് നല്‍കിയ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു.ആര്‍ എസ് എസിന്റെ ന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചവരും, ആര്‍ എസ് എസിന്റെ ശാഖകള്‍ക്കു സംരക്ഷണം നല്‍കിയവരും എപ്പോഴെങ്കിലും അവര്‍ മറ്റുള്ളവരുടെ മൗലികാവകശാങ്ങള്‍ക്ക് വിലകല്‍പ്പിച്ചിട്ടുണ്ടോ എന്നാണ് അബ്ദുറബ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ഈ പ്രസ്താവനക്ക് മുസ്‌ളീം ലീഗിനുള്ള കടുത്ത അസംതൃപ്തി തന്നെയാണ് ഈ ഫേസ് ബുക്ക് പോസ്റ്റിലൂടെ പി കെ അബ്ദു റബ്ബ് വ്യക്തമാക്കുന്നത്. കെ സുധാകരന്റെ പേര് എടുത്ത് പറയാതെയാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്.
‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.ആര്‍ എസ് കാരന്‍ വെടിയുതിര്‍ത്തിട്ടാണ്.അതെങ്കിലും മറക്കാതിരുന്നു കൂടെയെന്നാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ അവസാനം അബദ്ുറബ്ബ് കുറിച്ചിരിക്കുന്നത്.

അബ്ദു റബ്ബിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

RSS ന്റെ മൗലികാവകാശങ്ങള്‍ക്കു
വേണ്ടി ശബ്ദിക്കാന്‍,
RSS ന്റെ ശാഖകള്‍ക്കു സംരക്ഷണം
നല്‍കാന്‍..
RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്കു
വില കല്‍പ്പിച്ചിട്ടുണ്ടോ..!
മത ന്യൂനപക്ഷങ്ങള്‍ക്കും,
മര്‍ദ്ദിത പീഢിത വിഭാഗങ്ങള്‍ക്കും
ജീവിക്കാനും, വിശ്വസിക്കാനും,
ആരാധിക്കാനും,
പ്രബോധനം ചെയ്യാനും
ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ
ഉന്‍മൂലനം ചെയ്യാന്‍
പദ്ധതിയിടുകയും ചെയ്യുന്ന
RSS നെ സംരക്ഷിക്കേണ്ട
ബാധ്യത ആര്‍ക്കാണ്.
RSS അന്നും, ഇന്നും RSS
തന്നെയാണ്.
‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ്
പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല.
RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്.
അതെങ്കിലും മറക്കാതിരുന്നു കൂടെ.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു