പതിനാറുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി

പതിനാറുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി. പെൺകുട്ടിയുടെ അമ്മ ഏറെ നാളായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് അനുകൂലമായ കോടതി വിധി ഉണ്ടായത്. കാമുകൻ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പെൺകുട്ടിയുടെ മാനസിക അവസ്ഥ പരിഗണിച്ചാണ് വിധി.

ജീവനോടെയാണ് കുഞ്ഞിനെ പുറത്തെടുക്കുന്നതെങ്കിൽ ജീവൻ രക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി തൃശൂർ മെഡിക്കൽ കോളേജിന് നിർദേശം നൽകി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുകയാണെങ്കിൽ പെൺകുട്ടിയും മാതാപിതാക്കളും ഏറ്റെടുക്കാൻ തയാറായില്ലെങ്കിൽ സംസ്ഥാനവും ബന്ധപ്പെട്ട ഏജൻസികളും കുഞ്ഞിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

കുട്ടിയുടെ അമ്മ ആദ്യം ഗർഭഛിദ്രത്തിന് അനുമതി തേടി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. പക്ഷേ 26 ആഴ്ച വളർച്ചയെത്തിയതിനാൽ കോടതി അനുമതി നൽകിയില്ല. വളരെ വൈകി മാത്രമാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്ന് അമ്മ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ നിയമപ്രകാരം 24 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ സാധിക്കില്ലന്ന് കോടതി വ്യക്തമാക്കി.

കുഞ്ഞിനെ വളർത്തുന്നതിൽ പെൺകുട്ടിയുടെ മാനസിക വിഷമമടക്കമാണ് അമ്മ ചൂണ്ടിക്കാട്ടിയത്. നേരത്തെ കുട്ടിയെ പരിശോധിച്ച മെഡിക്കൽ ബോർഡിൽ മാനസികാരോഗ്യ വിദഗ്ദ്ധൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. ഗർഭഛിദ്രം നടത്തിയാൽ ആരോഗ്യ പ്രശ്നമുണ്ടായേക്കാമെന്നും, ഭ്രൂണത്തിന് തകരാറില്ലാത്തതിനാൽ ഗർഭഛിദ്രം ശുപാർശ ചെയ്യാനാകില്ലെന്നുമായിരുന്നു റിപ്പോർട്ട്.

ഈ ഉത്തരവിനെതിരേ വീണ്ടും അമ്മ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെ ഉത്തരവ്. അപ്പീൽ എത്തിയപ്പോൾ ഡിവിഷൻ ബെഞ്ച് നിർദ്ദേശപ്രകാരം മാനസികാരോഗ്യ വിദഗ്ദ്ധനടക്കം വീണ്ടും കുട്ടിയെ പരിശോധിച്ചു. ഗർഭവുമായി മുന്നോട്ടുപോകാനുള്ള മാനസികശേഷി പെൺകുട്ടിക്കില്ലെന്ന് വിലയിരുത്തി. തുടർന്നാണു ഗർഭഛിദ്രത്തിന് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.

Latest Stories

ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പാലക്കാട് എത്തി; പി സരിനായി വോട്ട് തേടും