സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. പണിമുടക്ക് വിലക്കി ഇന്നുതന്നെ ഇടക്കാല ഉത്തരവ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ ഡയസ്‌നോന്‍ പ്രഖ്യാപിക്കാത്തതിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് ഹര്‍ജിയില്‍ പറയുന്നു. നിയമവിരുദ്ധമായ ഇത്തരം നടപടി തടയണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
സര്‍വ്വീസ് റൂള്‍ പ്രകാരം ജീവനക്കാരുടെ പണിമുടക്ക് തടയുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കണെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
നേരത്തെയും സമാനമായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. എന്നാല്‍ ആ ദിവസത്തെ ശമ്പളം നല്‍കരുതെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും, ഇതില്‍ കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.