എസ് ദുര്‍ഗ ഗോവയിലേക്ക്: പ്രദര്‍ശന അനുതി തടയാനാവില്ലെന്ന് ഹൈക്കോടതി

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനനാനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി. സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് തള്ളിയത്.

എസ് ദുര്‍ഗ ഗോവ ചലച്ചിത്രമേളയില്‍ നിന്നൊഴിവാക്കിയത് ചോദ്യം ചെയ്തുകൊണ്ട് സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രദശനനാനുമതി തടയാനാവില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നതിനെ തുടര്‍ന്നാണ് കേന്ദ്രം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സെക്സി ദുര്‍ഗയെന്ന പേരിനെ തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ക്ക് വഴിതെളിച്ച ചിത്രം പിന്നീട് എസ് ദുര്‍ഗയെന്ന് പേര് മാറ്റുകയായിരുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം അവസാന നിമിഷമാണ് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്നൊഴിവാക്കിയത്. തുടര്‍ന്നാണ് കോടതിയി്ല്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചത്.