'വിജിലൻസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു'; വിജിലൻസ് അന്വേഷണത്തിൽ സംശയുമുണ്ടെന്ന് ഹൈക്കോടതി

മുൻ ചീപ് സെക്രട്ടറി കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ ഗുരുതര കണ്ടെത്തലുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിജിലൻസ് അന്വേഷണത്തിൽ സംശയങ്ങൾ ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഗുരുതര പരാമർശങ്ങൾ. എബ്രഹാം വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്നും ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സത്യസന്ധമായ അന്വേഷണത്തിന് സിബിഐ അനിവാര്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം വിജിലൻസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെഎം എബ്രഹാം എന്ന കാര്യവും വിമർശനത്തിനൊപ്പം ഹൈക്കോടതി എടുത്ത് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസമാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ എം എബ്രഹാം.

കെ എം എബ്രഹാം 2015- ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരുന്നപ്പോള്‍ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹർജി. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെ എം എബ്രഹാം പറഞ്ഞിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ എന്നി പദവികളിൽ തുടരുകയാണ് കെ എം എബ്രഹാം. അതേസമയം നേരത്തെ സംസ്ഥാന വിജിലൻസ് കെഎം എബ്രഹാമിനെതിരായ പരാതി അന്വേഷിച്ച് തള്ളിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അന്വേഷണം നടന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. ഐഎഎസുകാര്‍ സമരത്തിലേക്ക് നീങ്ങാൻ കാരണവും ഈ അന്വേഷണമായിരുന്നു.

Latest Stories

IPL 2025: സഞ്ജു സാംസൺ അടുത്ത സീസണിൽ കളിക്കുക അവർക്കായി, താരത്തിനും ആ ടീമിനും പറ്റിയ ഡീൽ; ആരാധകർക്ക് ആവേശം

വര്‍ണാഭമായ പൂരാഘോഷത്തില്‍ അലിഞ്ഞുചേര്‍ന്ന് തൃശൂര്‍; പൂര പ്രേമികള്‍ പുലര്‍ച്ചെ നടക്കാനിരിക്കുന്ന വെടിക്കെട്ടിനുള്ള കാത്തിരിപ്പില്‍

തലസ്ഥാനത്ത് നിന്ന് മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവ സംവിധായകന്‍ പിടിയില്‍; എക്‌സൈസ് പിടിയിലാകുന്നത് പുതിയ ചിത്രം റിലീസിനൊരുങ്ങുന്നതിനിടെ

INDIAN CRICKET: ഇനി കാണാനാകുമോ ദേശിയ ജേഴ്സിയിൽ, രോഹിത്തിന്റെയും കോഹ്‌ലിയുടെയും കാര്യത്തിൽ ആ നിർണായക നിലപാട് പറഞ്ഞ് ഗൗതം ഗംഭീർ; അന്ന് ആ കാര്യം നടക്കും

യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും; വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക്; ചരിത്ര നിമിഷമെന്ന് നരേന്ദ്ര മോദി

INDIAN CRICKET: എന്റെ ടീമിലെ ഏറ്റവും ഫിറ്റ്നസ് ഉള്ള താരം അവനാണ്, അയാളെ വെല്ലാൻ ഒരുത്തനും പറ്റില്ല; ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ

ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി റിപ്പോര്‍ട്ട്; നിര്‍ദ്ദേശങ്ങള്‍ തമിഴ്‌നാടും കേരളവും ഉടന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി

വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതല്‍ വേണം?; പാകിസ്താനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കെ കേന്ദ്രനിര്‍ദേശ പ്രകാരം 14 ജില്ലകളിലും മോക്ഡ്രില്‍