ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനം അപകടത്തിൽപ്പെട്ടു; പരിക്കില്ല

ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനം തൃശ്ശൂരിൽ അപകടത്തിൽപ്പെട്ടു. റോഡിലെ കുഴിയിൽ വീണ് വാഹനത്തിന്റെ ടയർ പൊട്ടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവൻ രാജേന്ദ്രൻ പറഞ്ഞു.

തൃശ്ശൂർ – കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപത്തെ റോഡിലെ കുഴിയിലാണ് കാർ വീണ് അപകടമുണ്ടായത്. തൃശൂർ കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതൽ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. ഈ റോഡിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനവും അപകടത്തിൽപ്പെട്ടത്.

കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. അപകടത്തിൽ വാഹനത്തിന്‍റെ ടയർ പൊട്ടി. ടയർ മാറ്റിയശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാത്ര തുടരുകയായിരുന്നു.

Latest Stories

ഓംലെറ്റില്‍ പാറ്റ, വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷ ബാധ

ടൈഗര്‍ റോബിയുടെ കള്ളം പൊളിച്ച് പൊലീസ്, ഒടുവില്‍ കുറ്റസമ്മതം; അഭ്യൂഹങ്ങള്‍ക്ക് വിരാമം

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണി; അഭിഭാഷകനും നടിയ്ക്കുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍

പിണറായി ഡിസംബറിന് മുന്‍പ് അറസ്റ്റിലാകും; ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 42 കോടിയെന്ന് പിസി ജോര്‍ജ്ജ്

'സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി ജനിതക പരിശോധന വരെ'; യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങൾ, അറിയാം

ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവതി; സ്വകാര്യത വേണമെന്നതിനാൽ 418 കോടി രൂപയുടെ ദ്വീപ് വാങ്ങി കോടീശ്വരനായ ഭർത്താവ് !

"എല്ലാ പരിശീലകരും ഒരേ സ്വരത്തിൽ പറയുന്നു മെസി രാജാവ് തന്നെ"; അമേരിക്കൻ ലീഗിലെ പരിശീലകർ അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങളെ കൈവിട്ട് എംവിഡിയും; മോട്ടോര്‍ വാഹന വകുപ്പിന് പ്രിയം ഡീസല്‍ വാഹനങ്ങളോ?

ഓളപ്പരപ്പില്‍ ഒന്നാമന്‍ കാരിച്ചാല്‍; ചരിത്രം കുറിച്ച് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്

ഈ നാട്ടിൽ പിറന്നു പോയതിന്റെ വേദന അറിയിക്കുന്നു!! ഞങ്ങൾ വിട്ടുകൊടുക്കില്ല; ഇപ്പോൾ എന്നല്ല, ഇനി ഒരിക്കലും: അഭിരാമി സുരേഷ്