'സെനറ്റ് നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഗവർണർ വ്യക്തമാക്കണം'; മറുപടി നല്കാൻ പത്ത് ദിവസത്തെ സാവകാശം: ഹൈക്കോടതി

സർവകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ വിമർശനങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണെന്നും ചാന്‍സിലറുടെ ഓഫീസ് ഇക്കാര്യം വിശദമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സര്‍വകലാശാല നല്‍കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്‌ത്‌ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഗവർണർക്ക് നോട്ടീസും അയച്ചിട്ടുണ്ട്. ഹര്‍ജിക്കാരെക്കാള്‍ എന്ത് യോഗ്യതയാണ് നാല് പേർക്കും ഉണ്ടായിരുന്നതെന്നും എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണര്‍ ഇഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തത വരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു.

മറുപടി നല്കാൻ പത്ത് ദിവസത്തെ സാവകാശമാണ് ഗവർണർക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളും ഹര്‍ജിയില്‍ മറുപടി നല്‍കണം. ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഈ മാസം 23ന് വീണ്ടും പരിഗണിക്കും. നാല് പേരെയാണ് കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥി മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. നിലവില്‍ ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്തത് കുറഞ്ഞ യോഗ്യതയുള്ളവരെയാണ് എന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം.

ഉയര്‍ന്ന യോഗ്യതയുള്ളവരും പഠനത്തിലും കലാ കായിക മേഖലകളിലും ഉന്നത നിലവാരം പുലര്‍ത്തുന്നവരുമായ ഹര്‍ജിക്കാരെ തഴഞ്ഞാണ് ചാന്‍സലറുടെ തീരുമാനമെന്നാണ് ഹർജിക്കാരുടെ വാദം. ഹര്‍ജിക്കാരായ അരുണിമ അശോകും നന്ദകിഷോറും സര്‍വകലാശാല ചാന്‍സലര്‍ക്ക് നല്‍കിയ പട്ടികയിലുണ്ടായിരുന്നു. അതേസമയം സെനറ്റ് നാമനിര്‍ദ്ദേശം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചായിരുന്നു അന്നത്തെ ഹൈക്കോടതിയുടെ നടപടി.

Latest Stories

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; വയനാടിന്റെ നൊമ്പരം പേറി വേദികള്‍