വയനാട്ടിലെ ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും കോടതി ചോദിച്ചു. അധികാരത്തിലിരിക്കുന്ന എൽഡിഎഫ് ഹർത്താൽ വച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗമെന്നും ഹൈക്കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നു. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കോടതിയുടെ പറഞ്ഞു.