ഹൈറിച്ച് തട്ടിപ്പ് കേസ്: കെ ഡി പ്രതാപന് ജാമ്യമില്ല, അന്വേഷണം ഝാർഖണ്ഡിലും; കൂടുതൽ പരാതികൾ

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കെ ഡി പ്രതാപന് ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതിക്കെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് നിരീക്ഷിച്ചു. അതേസമയം തട്ടിപ്പ് കേസിൽ ഝാർഖണ്ഡിലും അന്വേഷണം പുരോഗമിക്കുകയാണ്.

കേസിലെ പ്രതി കെ ഡി പ്രതാപൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഹർജി പരിഗണിച്ച കോടതി പറഞ്ഞു. കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിൽ പ്രതിയുടെ റിമാൻഡ് കാലാവധി നീളും. നിലവിൽ എറണാകുളം ജില്ലാ ജയിലിലാണ് കെ ഡി പ്രതാപൻ കഴിയുന്നത്. കെ ഡി പ്രതാപനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം പ്രതാപൻ തൃശൂർ കൂടാതെ ഝാർഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് കൂടി നടത്തിയിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. എച്ച് ആർ ഇന്നവേഷൻ എന്ന പേരിൽ 24 ദിവസം കൊണ്ട് ഝാർഖണ്ഡിൽ നിന്ന് പ്രതാപൻ 68 ലക്ഷം രൂപയാണ് തട്ടിയത്. ഝാർഖണ്ഡിൽ നിക്ഷേപകരുടെ പേരിൽ തന്നെ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്തതായിരുന്നു നിക്ഷേപ തട്ടിപ്പ്. ഈ വർഷം ആദ്യം ഹൈറിച്ചിനെതിരെ ഇഡി അന്വേഷണവും ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും ഇടയിലാണ് പ്രതി തട്ടിപ്പുകൾ ആവർത്തിച്ചത്. ഝാർഖണ്ഡ് കേന്ദ്രീകരിച്ചും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.

ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡി കണ്ടെത്തൽ. പ്രതിയുടെ 243 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ.ഡി പ്രതാപൻ അറസ്റ്റിലാകുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ