'ചരിത്ര നിമിഷം'; ലോകം കേരളത്തെ ഉറ്റു നോക്കുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ

സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞത്തെത്തിയത് ഏറെ ആഹ്ലാദകരമായ ചരിത്ര നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബഹു കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & വാട്ടർവേയ്‌സ് വകുപ്പ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്നും മന്ത്രി പറഞ്ഞു. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേർത്തു.

അതേസമയം ആരുടെയും കണ്ണീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹാരം കണ്ടുകൊണ്ടാണ് പോർട്ട് കമ്മീഷൻ ചെയ്യാൻ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 106.8 കോടി രൂപ പ്രദേശത്ത് സ്ഥലം വിട്ടു നൽകിയവർക്കും, ജോലി നഷ്ടമായവർക്കും, വിവിധ തരത്തിൽ പ്രയാസം ഉണ്ടായവർക്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. കൂടാതെ ഉയർന്നുവന്ന പ്രാദേശിക പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹാരമുണ്ടാകുന്ന രീതിയിലേക്ക് എത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തിന് സാമ്പത്തികപരമായും, വ്യവസായികപരമായും, വാണിജ്യപരമായും, ടൂറിസപരമായും, തൊഴിൽപരമായി വികസനത്തിന്റെ കുതിപ്പ് ഉണ്ടാക്കാൻ വിഴിഞ്ഞം വഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

സാൻ ഫെർണാണ്ടോയെ വിഴിഞ്ഞം പോർട്ടിന്റെ ബർത്തിലേക്ക് അടുപ്പിച്ചു. ഏറെ ആഹ്ലാദകരമായ ചരിത്ര നിമിഷമാണിത്. നാല് ടാഗ് ഷിപ്പുകളുടെ നേതൃത്വത്തിലാണ് കപ്പലിനെ സുഗമമായി ബർത്തിലേക്ക് അടുപ്പിച്ചത്. കപ്പലിനെ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ്ങ് എന്ന പ്രവർത്തിയും പൂർത്തിയാക്കിയതയും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും വിഴിഞ്ഞം എംഎൽഎ ശ്രീ എം വിൻസെന്റിനും, പോർട്ട് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐഎഎസിനും ഒപ്പം മറ്റുള്ളവർക്കും മധുരം നൽകിയാണ് ആഹ്ലാദം പങ്കുവെച്ചതെന്നും മന്ത്രി ഫേസ്ബുക് പേജിൽ കുറിച്ചു. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് വരവേറ്റത്. ചെണ്ടമേളം ഉൾപ്പെടെയുള്ള സ്വീകരണമാണ് സാൻ ഫെർണാണ്ടോ കപ്പലിനായി നാട്ടുകാർ ഒരുക്കിയിരുന്നത്. അതേസമയം ട്രയൽ റൺ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞത്തേക്ക് ചരക്കുമായി എത്തിയിരിക്കുന്നത്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014 ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്.

മദർഷിപ്പിന് നങ്കൂരം ഇടാൻ ആവശ്യമായത് 10 മീറ്റർ ആഴമാണ്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട് സാൻ ഫെർണാണ്ടോക്ക്. എന്നാൽ 2000 കണ്ടെയ്നറുകൾ മാത്രമാണ് വിഴിഞ്ഞത്തെത്തുന്നത്. അതിൽ തുറമുഖത്തിറക്കുന്നത് 1960 കണ്ടെയ്നറുകൾ. കഴിഞ്ഞ മാസം 22 നാണ് സാൻ ഫെർണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.

ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്. മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം. മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം