കോട്ടയം പാലായിൽ മണ്ണുമാന്തിയന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തിയന്ത്രത്തിൽ നിന്നാണ് അപകടം ഉണ്ടായത്. ഓപ്പറേറ്റർ ഇല്ലാത്തപ്പോൾ ഹിറ്റാച്ചി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്.