മലപ്പുറത്ത് ലഹരി ഉപയോഗത്തിലൂടെ 10 പേർക്ക് എച്ച്ഐവി പടർന്ന സംഭവം; വളാഞ്ചേരിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി കുത്തിവച്ചുള്ള ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ പരിശോധന നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിൽ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം ഒറ്റപ്പെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.

അടുത്ത മാസം ആദ്യം പരിശോധന ക്യാമ്പ് നടത്താനാണ് തീരുമാനം. മലപ്പുറം ജില്ലയിൽ HIV പരിശോധിക്കാൻ ഏഴ് ഇൻ്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളാണുള്ളത്. എന്നാൽ ഇവിടെ പരിശോധനക്ക് സ്വയം തയ്യാറായി എത്തുന്നവർ വിരളമാണ്. ഒറ്റപ്പെട്ട പരിശോധനക്ക് ഇതര സംസ്ഥാന തൊഴിലാളികളടക്കം ഉള്ളവർ എത്താത്തത് വെല്ലുവിളിയാണ്. വിപുലയമായ ക്യാമ്പ് നടത്തി ഇതിനെ മറികടക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.

തവനൂർ ജയിലിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ പരിശോധിച്ചതിലൂടെയാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളോടൊപ്പം ലഹരി പങ്കിട്ട വ്യക്തികളെ കൂടി പരിശോധിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും ഏഴ് മലയാളികൾക്കുമാണ് HIV വൈറസ് ബാധ സ്ഥിരീകരിച്ചത്. ലഹരി കുത്തി വെക്കാൻ ഉപയോഗിച്ച സൂചി വീണ്ടും കുത്തിവെച്ചതിലൂടെയാണ് ഇത് പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Latest Stories

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയിരുന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍; തെളിവുകളുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

നിലമ്പൂരിലെ 'ശകുനി' പി വി അന്‍വറിന്റെ ജോയി സ്‌നേഹം കോണ്‍ഗ്രസിനെ കുരുക്കിലാക്കി സീറ്റ് ഉറപ്പാക്കാനോ?; പിന്‍വാതിലിലൂടെ യുഡിഎഫിലേക്കോ പഴയ തട്ടകത്തിലേക്കോ?

IPL 2025: ഗെയ്ക്വാദിനെ പുറത്താക്കി ചെന്നൈ, വീണ്ടും ക്യാപ്റ്റനായി ധോണി, ആരാധകര്‍ ഞെട്ടലില്‍, സിഎസ്‌കെയ്ക്ക് ഇതെന്ത് പറ്റി

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് കനത്ത സുരക്ഷ

IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വകലാശാല

ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദ്ദനം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതക കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തിയേറ്ററില്‍; മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് നടന്‍ ദര്‍ശന്‍, വിവാദം

'ഇനി കെഎഫ്‌സി ഉപയോഗിച്ചും പല്ല് തേക്കാം'; ഫ്രൈഡ് ചിക്കൻ ഫ്ലേവറിൽ ടൂത്ത് പേസ്റ്റ് പുറത്തിറക്കി കമ്പനി, വമ്പൻ ഹിറ്റ്

INDIAN CRICKET: ആ ഇതിഹാസ താരങ്ങളായിരുന്നു എന്റെ ചൈല്‍ഡ്ഹുഡ് ഹീറോസ്, കോഹ്ലിക്കും രോഹിതിനുമൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചത്‌..., വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്‌