'ഹോം ഐസൊലേഷനില്‍ വീഴ്ച';  രോഗവ്യാപനത്തിന് ഒമ്പത് കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സംഘം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്തതിന് ഒമ്പത് കാരണങ്ങളെന്ന് കേന്ദ്ര സംഘം. കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം  ഇപ്പോഴും ഉയർന്ന് തന്നെ നിൽക്കുകയാണ്

കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്‌നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിൽ മുതിർന്ന പൗരൻമാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗൺ കർശനമാക്കണം.  ഇപ്പോൾ നൽകിയ ഇളവുകൾ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു.

കേരളത്തിൽ വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിർദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കോവിഡ് വാക്സിൻ എടുത്തവരുടെ ഇടയിലെ രോഗബാധയെ കുറിച്ചുള്ള കണക്കിൽ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉൾപ്പെടെ ജില്ലകൾ നല്കിയ കണക്ക് പരിശോധിക്കും.

Latest Stories

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

അത് കൂടി അങ്ങോട്ട് തൂക്ക് കോഹ്‌ലി, സച്ചിനെ മറികടന്ന് അതുല്യ നേട്ടം സ്വന്തമാക്കാൻ സൂപ്പർ താരത്തിന് അവസരം; സംഭവിച്ചാൽ ചരിത്രം

യുപിയിൽ മൂന്ന് ഖലിസ്ഥാനി ഭീകരരെ വധിച്ച് പൊലീസ്; 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു

'മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്'; പ്രതികരണം വൈറല്‍

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ