Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

തൃശൂരില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ വെന്തുമരിച്ചു

, 9:38 am

തൃശൂര്‍ തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. ആച്ചക്കോട്ടില്‍ ഡാന്‍ഡേഴ്‌സ് ജോയുടെ മക്കളായ ഡാന്‍ഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. ഡാന്‍ഡേഴ്‌സ് ജോ (46), ഭാര്യ ബിന്ദു (36), മൂത്തമകള്‍ സലസ് നിയ (12) എന്നിവര്‍ക്ക് ഗുരുതര പൊള്ളലേറ്റു. തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തീ പിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. ഉറങ്ങിക്കിടക്കുന്ന കുട്ടികളെ പുറത്തെടുക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയും വീടിനകം പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. രണ്ടു കുട്ടികളും കട്ടിലില്‍ വെന്തുമരിച്ചനിലയിലായിരുന്നു.

സംഭവസമയത്ത് ഡാന്‍ഡേഴ്‌സ് ജോ മുറ്റത്ത് കാര്‍ കഴുകുകയായിരുന്നു. ബിന്ദു അടുക്കളയിലും, മൂത്തമകള്‍ സലസ് നിയ ടിവി കാണുകയുമായിരുന്നു. പെട്ടെന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ ഡാന്‍ഡേഴ്‌സ് ജോ മുറിക്കുള്ളിലേക്ക് ഓടിക്കയറി മൂത്തമകളെ പുറത്തെത്തിച്ചു. ബിന്ദു അടുക്കളവാതിലിലൂടെ പുറത്തേക്കോടി. ആ സമയത്ത് മരിച്ച കുട്ടികളുടെ മുറി പൂര്‍ണമായും കത്തിയിരുന്നു. പിന്നീട് വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോര്‍സ് എത്തിയാണ് തീ അണച്ചത്.

ചിത്രത്തിന് കടപ്പാട്: മനോരമ

Advertisement