'സനാതന ധർമം എങ്ങനെ ചാതുർവർണ്യത്തിൻ്റെ ഭാഗമാകും? പിണറായി വിജയനെയും സുധാകരനെയും തള്ളി വിഡി സതീശൻ

സനാതന ധർമവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെയും പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സനാതന ധർമം എങ്ങനെയാണ് ചാതുർവർണ്യത്തിൻ്റെ ഭാഗമാകുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. സനാതന ധർമം നമ്മുടെ സംസ്കാരമാണെന്നും സതീശൻ പറഞ്ഞു. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധർമം. സനാതന ധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്.

മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമമെന്നും വി ഡി സതീശൻ പറഞ്ഞു. കാവിവത്ക്കരണം എന്ന വാക്ക് തന്നെ തെറ്റാണെന്നും അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും അദ്ദേഹം ചോദിച്ചു. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നത്. തനിക്ക് സംസാരിക്കാൻ തന്നെ പേടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിൻറെ വക്താവും പ്രയോക്താവുമാക്കി മാറ്റാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. ഗുരുവിനെ പോലൊരു മനുഷ്യനെ സനാതന ധർമത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹത്തോട് കാണിക്കുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ്. സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സനാതന ധർമത്തിന്റെ പേരിൽ ഗുരുദേവനെ ചതുർവാർണ്യത്തിലും വർണാശ്രമത്തിലും തളയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുധാകരനും പറഞ്ഞിരുന്നു.

Latest Stories

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; വയനാടിന്റെ നൊമ്പരം പേറി വേദികള്‍

ഗുജറാത്തിന് പിന്നാലെ ചെന്നൈയിലും എച്ച്എംപിവി രോഗ ബാധ; രണ്ട് കുട്ടികൾക്ക് രോഗം