സംസ്ഥാനത്ത് ഇനി റേഷന്‍ മസ്റ്ററിംഗ് വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ-ഇകെവൈസി ഫെയ്‌സ് ആപ്പിലൂടെയാണ് വീട്ടിലിരുന്ന് മൊബൈല്‍ ഫോണില്‍ റേഷന്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാകുക. നേരത്തെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് ആശ്വാസമാണ് പുതിയ സംവിധാനം.
ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആധാര്‍ ഫെയ്‌സ് ആര്‍ഡി, മേരാ ഇകെവൈസി എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് മേരാ ഇകെവൈസി ആപ്പ് ഓപ്പണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുക്കുക. അതിനുശേഷം ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന ഒടിപി നല്‍കി ഫെയ്‌സ് ക്യാപ്ചര്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ മേരാ ഇ-കെവൈസി ആപ്പിലൂടെ സൗജന്യമായി മസ്റ്ററിംഗ് നടത്തും. ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം ലഭ്യമാകും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം.