കൊച്ചിത്തീരത്ത് വന്‍ ലഹരി വേട്ട. 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടികൂടി. നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് പിടികൂടിയത്. ഉരുവില്‍ ഉണ്ടായിരുന്ന ആറു പേരെ കസ്റ്റഡിയിലെടുത്തു. പിടികൂടിയവരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു.
ഇറാന്‍, പാക്ക് പൗരന്‍മാരാണ് പിടിയിലായത്. നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു. ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റല്‍ പൊലീസിനു കൈമാറും.
കൊച്ചിയില്‍ ഇന്നലെയും ലഹരി വേട്ട നടന്നിരുന്നു. നോര്‍ത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുനിന്ന് 2.65 കിലോ ഹഷീഷ് ഓയിലാണ് പിടികൂടിയത്. പനങ്ങാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി.
പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയത് 1476 കോടിയുടെ മയക്കുമരുന്ന് ; പിന്നില്‍ മലയാളികളായ വിജിനും മന്‍സൂറും
ഡിആര്‍ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നില്‍ മലയാളികള്‍. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസില്‍ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ ഡിആര്‍എ അറസ്റ്റ് ചെയ്തു.198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നും മുംൈബയില്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂര്‍ ആണ് പഴം ഇറക്കുമതിയില്‍ വിജിന്റെ പങ്കാളി.
Read more
വലന്‍സിയ ഓറഞ്ച് നിറച്ച പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഡിആര്‍ഐ അറിയിച്ചു. ചില കാര്‍ട്ടണുകള്‍ക്കുള്ളില്‍, ഓറഞ്ചിനു താഴെ, മയക്കുമരുന്ന് അടങ്ങിയ ചതുരാകൃതിയിലുള്ള ചില ചെറിയ പെട്ടികള്‍ കണ്ടെത്തി.