കൊച്ചി തീരത്ത് വന്‍ ലഹരി വേട്ട; 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടിയില്‍

കൊച്ചിത്തീരത്ത് വന്‍ ലഹരി വേട്ട. 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടികൂടി. നാവികസേനയും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് പിടികൂടിയത്. ഉരുവില്‍ ഉണ്ടായിരുന്ന ആറു പേരെ കസ്റ്റഡിയിലെടുത്തു. പിടികൂടിയവരെ മട്ടാഞ്ചേരി വാര്‍ഫില്‍ എത്തിച്ചു.

ഇറാന്‍, പാക്ക് പൗരന്‍മാരാണ് പിടിയിലായത്. നാര്‍കോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു. ഉരു മട്ടാഞ്ചേരിയില്‍ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റല്‍ പൊലീസിനു കൈമാറും.

കൊച്ചിയില്‍ ഇന്നലെയും ലഹരി വേട്ട നടന്നിരുന്നു. നോര്‍ത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തുനിന്ന് 2.65 കിലോ ഹഷീഷ് ഓയിലാണ് പിടികൂടിയത്. പനങ്ങാട് സ്വദേശികളായ രണ്ടുപേര്‍ പിടിയിലായി.

പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയത് 1476 കോടിയുടെ മയക്കുമരുന്ന് ; പിന്നില്‍ മലയാളികളായ വിജിനും മന്‍സൂറും

 ഡിആര്‍ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നില്‍ മലയാളികള്‍. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസില്‍ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ ഡിആര്‍എ അറസ്റ്റ് ചെയ്തു.198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നും മുംൈബയില്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂര്‍ ആണ് പഴം ഇറക്കുമതിയില്‍ വിജിന്റെ പങ്കാളി.

വലന്‍സിയ ഓറഞ്ച് നിറച്ച പെട്ടികളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഡിആര്‍ഐ അറിയിച്ചു. ചില കാര്‍ട്ടണുകള്‍ക്കുള്ളില്‍, ഓറഞ്ചിനു താഴെ, മയക്കുമരുന്ന് അടങ്ങിയ ചതുരാകൃതിയിലുള്ള ചില ചെറിയ പെട്ടികള്‍ കണ്ടെത്തി.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍