തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഫീയിൽ വൻ വർദ്ധന; യാത്രക്കാര്‍ക്ക് ഇരുട്ടടി

തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര, രാജ്യാന്തര വിമാനയാത്രക്കാർക്ക് വന്‍ തിരിച്ചടിയായി യൂസര്‍ ഫീ വർദ്ധന. ജൂലൈ ഒന്നുമുതല്‍ യൂസര്‍ ഫീ 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. ആഭ്യന്തര വിമാനയാത്രയ്ക്ക് 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നല്‍കണം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ് ഏറ്റെടുത്തശേഷമുളള ആദ്യ നിരക്ക് വര്‍ധനയാണിത്.

പുതുക്കിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് ജൂലൈ ഒന്നുമുതല്‍ യുസര്‍ ഫീ 770 രൂപയാകും. ഇപ്പോള്‍‍ അത് 506 രൂപയാണ്. വര്‍ധന 264 രൂപയാണ്. രാജ്യാന്തര യാത്രക്കാര്‍ക്ക് 1262 രൂപയായിരുന്ന യൂസര്‍ ഫീ 1893 രൂപയാകും. പതിവു വിമാനയാത്രക്കാർക്ക് വന്‍തിരിച്ചടിയാണ് അസാധാരണ നിരക്ക് വര്‍ധന. എര്‍പോര്‍ട്ട് ഇക്കോണോമിക് റഗുലേറ്റി അതോറിറ്റിയുടെതാണ് ഉത്തരവ്. മറ്റ് വിമാനത്തവളങ്ങളിലൊന്നും വര്‍ധനയില്ല. നിരക്കുകള്‍ ഇപ്രകാരം

യൂസര്‍ഫീ നിരക്ക്

തിരുവനന്തപുരം–506.00

കൊച്ചി–319.00

കോഴിക്കോട്–508.00

ചെന്നൈ–467.00

മുംബൈ–ഇല്ല

ഡല്‍ഹി–62.00

നിരക്ക് വര്‍ധന ഇനിയും വർധിക്കും. അടുത്തവര്‍ഷം തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് യൂസര്‍ ഫീ 840 രൂപയും അതിനടുത്ത വര്‍ഷം 910 രൂപയുമാകും.

Latest Stories

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി