അടിയന്തരഘട്ടത്തിലുള്ള രോഗികള്‍ക്ക് ചികിത്സനിഷേധിക്കുന്നത് വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, ചികിത്സനിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമദൃഷ്ട്യ നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരംചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് തടസ്സമില്ലെങ്കിലും അത് രോഗികളുടെ ജീവന്‍ കൈയിലെടുത്ത് കൊണ്ടാകരുതെന്ന് കമീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ ബന്ദ് ദിവസം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന വനിത ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹ ഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ പത്രവാര്‍ത്തയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്?റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
Read more
മെഡിക്കല്‍ ബന്ദിന്റെ പേരില്‍ സംസ്ഥാനത്ത് അടിയന്തരചികിത്സ ആവശ്യമുള്ള നൂറുകണക്കിന് രോഗികള്‍ വലഞ്ഞത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ഉത്തരവിലുണ്ട്.മെഡിക്കല്‍ ബന്ദ് ദിവസം ചികിത്സിക്കാനെത്തിയ ഡോക്ടറെ വിളിച്ചിറക്കിയ സംഭവം ഉള്‍പ്പെടെ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സനിഷേധങ്ങള്‍ അന്വേഷിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും ഡി.ജി.പിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.