'ചികിത്സനിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് നിയമലംഘനം'; രോഗികളുടെ ജീവന്‍ കൈയിലെടുത്തത് തെറ്റെന്ന് മനുഷ്യാവകാശ കമീഷന്‍

അടിയന്തരഘട്ടത്തിലുള്ള രോഗികള്‍ക്ക് ചികിത്സനിഷേധിക്കുന്നത് വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, ചികിത്സനിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമദൃഷ്ട്യ നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരംചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് തടസ്സമില്ലെങ്കിലും അത് രോഗികളുടെ ജീവന്‍ കൈയിലെടുത്ത് കൊണ്ടാകരുതെന്ന് കമീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ ബന്ദ് ദിവസം ജനറല്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന വനിത ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹ ഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ പത്രവാര്‍ത്തയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്?റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

മെഡിക്കല്‍ ബന്ദിന്റെ പേരില്‍ സംസ്ഥാനത്ത് അടിയന്തരചികിത്സ ആവശ്യമുള്ള നൂറുകണക്കിന് രോഗികള്‍ വലഞ്ഞത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ഉത്തരവിലുണ്ട്.മെഡിക്കല്‍ ബന്ദ് ദിവസം ചികിത്സിക്കാനെത്തിയ ഡോക്ടറെ വിളിച്ചിറക്കിയ സംഭവം ഉള്‍പ്പെടെ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സനിഷേധങ്ങള്‍ അന്വേഷിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും ഡി.ജി.പിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം